ചിറ്റാർ: നിരവധി ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നും അറസ്റ്റ് ചെയ്ത് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പില്‍ ഏബ്രഹാം തോമസ് (ബിനു, 44)നെയാണ് ചിറ്റാല് പോലീസ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാക്കിയത്.
വാറ്റുചാരായം വില്പന, അടിപിടി, സ്ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങി 19 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഏബ്രഹാം തോമസെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കോന്നി ഡിവൈഎസ്പി അജയ്നാഥിന്റെ മേല്‍ നോട്ടത്തില്‍ ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍, എസ്ഐമാരായ എ. ആർ. രവീന്ദ്രന്, ബി. അനില്‍ കുമാർ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, സജിൻ, പ്രണവ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.